2019, ജൂൺ 17, തിങ്കളാഴ്‌ച

പക്ഷികളേയും മറ്റ് ജന്തുക്കളേയും വളര്‍ത്തല്‍

 പക്ഷികളേയും മ്യഗങ്ങളേയും ഇണക്കി വളർത്താം
ഒരോ ജീവിക്കും അതിന് ചില അവകാസങ്ങൾ ഉണ്ട് അത് നമ്മൾ അവർക്ക് നിറവേറ്റികൊടുക്കണം നബി (സ) പറഞ്ഞു. ഒട്ടകത്തെ കൊണ്ട് യാത്ര ചെയ്യുമ്പോൾ അതിന്റെ ഭൂമിയിലെ അവകാശം നൽകുക അതായത് ഒട്ടകത്തിന് തിന്നാൻ കിട്ടുന്ന സ്ഥലത്തിലൂടെ യാത്ര ചെയ്യുബോൾ അതിനെ തീറ്റിക്കണം
നമ്മുടെ സഹജീവികൾക്ക് ഭക്ഷണം കൊടുക്കുന്നത് വളരെ പുണ്യമുള്ള കാര്യമാണ് ' അതെ പോലെ പക്ഷി കുഞ്ഞുങ്ങളെ പിടിക്കാൻ പാടില്ല നബി(സ) ഒരു സ്വഹാബി പക്ഷിക്കുഞ്ഞുങ്ങളെ എടുത്ത് കൊണ്ട് വന്നപ്പോൾ ദേഷ്യപ്പെട്ട് കുഞ്ഞുങ്ങളെ തിരികെ വെക്കാൻ പറഞ്ഞു നമ്മൾ കൂട്ടിലി ട്ടോ കെട്ടിയിട്ടോ ഒരു ജീവി ഭക്ഷണം കിട്ടാതെ ചത്താൽ നരക ശിക്ഷ കിട്ടുമെന്ന് ഓർക്കണം' നബി(സ) പറഞ്ഞു ഒരു സ്ത്രീ പൂച്ചയെ കെട്ടിയിട്ടു പൂച്ച വിശപ്പ് മൂലം ചത്തു അങ്ങിനെ അവൾ നരകത്തിൽ ശിക്ഷ അനുഭവിച്ചു ' അവൾ അതിനെ കെട്ടിയിട്ടില്ലായിരുന്നുവെങ്കിൽ ഭൂമിയിൽ നിന്ന് വല്ല്യ പ്രാണി കലേയും കഴിക്കുമായിരുന്നു.
അങ്ങിനെ തന്നെ നമ്മുടെ നാട്ടിൽ കണ്ട് വരുന്ന രീതിയാണ് തത്തയെ ചെറിയ കൂട്ടിലിട്ട് വളർത്തുക ' ആ തത്തക്ക് ഒന്ന് ചിറകടിച്ച് പറക്കാൻ വിസ്താരമില്ലാത്ത കൂട്ടിൽ വളർത്തുന്നത് തെറ്റാണ് കാരണം അതിന്റെ ചിറകിന് ചില അവകാശമുണ്ട് അത് നമ്മൽവിലക്കുന്നു.' അതേ പോലെ വിസ്താരമില്ലാത്ത കൂട്ടിൽ മുട്ട കോഴികളെ വളർത്തുന്നവരുമുണ്ട് അവർ ആഴ്ച്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം കോഴികളെ പുറത്തേക്ക് വിട്ട്  ഒന്ന് കലോടിക്കുന്നത് നല്ലതാണ്
അത്തരം പ്രസനങ്ങൾ ഒഴിവാക്കാൻ ജീവികളെ വളർത്തുന്ന കൂടുകൾ ജീവികൾക്ക് അനുസരിച്ച് വി സ്ത്രീണം വേണം'
ഇതുമായി ബന്ധപെട്ട ഹദീസുകൾ താഴെ കൊടുക്കുന്നു
حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ النُّفَيْلِيُّ، حَدَّثَنَا مُحَمَّدُ بْنُ سَلَمَةَ، عَنْ مُحَمَّدِ بْنِ إِسْحَاقَ، قَالَ حَدَّثَنِي رَجُلٌ، مِنْ أَهْلِ الشَّامِ يُقَالُ لَهُ أَبُو مَنْظُورٍ عَنْ عَمِّهِ، قَالَ حَدَّثَنِي عَمِّي، عَنْ عَامِرٍ الرَّامِ، أَخِي الْخُضْرِ - قَالَ أَبُو دَاوُدَ قَالَ النُّفَيْلِيُّ هُوَ الْخُضْرُ وَلَكِنْ كَذَا قَالَ - قَالَ إِنِّي لَبِبِلاَدِنَا إِذْ رُفِعَتْ لَنَا رَايَاتٌ وَأَلْوِيَةٌ فَقُلْتُ مَا هَذَا قَالُوا هَذَا لِوَاءُ رَسُولِ اللَّهِ صلى الله عليه وسلم فَأَتَيْتُهُ وَهُوَ تَحْتَ شَجَرَةٍ قَدْ بُسِطَ لَهُ كِسَاءٌ وَهُوَ جَالِسٌ عَلَيْهِ وَقَدِ اجْتَمَعَ إِلَيْهِ أَصْحَابُهُ فَجَلَسْتُ إِلَيْهِمْ فَذَكَرَ رَسُولُ اللَّهِ صلى الله عليه وسلم الأَسْقَامَ فَقَالَ ‏"‏ إِنَّ الْمُؤْمِنَ إِذَا أَصَابَهُ السَّقَمُ ثُمَّ أَعْفَاهُ اللَّهُ مِنْهُ كَانَ كَفَّارَةً لِمَا مَضَى مِنْ ذُنُوبِهِ وَمَوْعِظَةً لَهُ فِيمَا يَسْتَقْبِلُ وَإِنَّ الْمُنَافِقَ إِذَا مَرِضَ ثُمَّ أُعْفِيَ كَانَ كَالْبَعِيرِ عَقَلَهُ أَهْلُهُ ثُمَّ أَرْسَلُوهُ فَلَمْ يَدْرِ لِمَ عَقَلُوهُ وَلَمْ يَدْرِ لِمَ أَرْسَلُوهُ ‏"‏ ‏.‏ فَقَالَ رَجُلٌ مِمَّنْ حَوْلَهُ يَا رَسُولَ اللَّهِ وَمَا الأَسْقَامُ وَاللَّهِ مَا مَرِضْتُ قَطُّ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ قُمْ عَنَّا فَلَسْتَ مِنَّا ‏"‏ ‏.‏ فَبَيْنَا نَحْنُ عِنْدَهُ إِذْ أَقْبَلَ رَجُلٌ عَلَيْهِ كِسَاءٌ وَفِي يَدِهِ شَىْءٌ قَدِ الْتَفَّ عَلَيْهِ فَقَالَ يَا رَسُولَ اللَّهِ إِنِّي لَمَّا رَأَيْتُكَ أَقْبَلْتُ إِلَيْكَ فَمَرَرْتُ بِغَيْضَةِ شَجَرٍ فَسَمِعْتُ فِيهَا أَصْوَاتَ فِرَاخِ طَائِرٍ فَأَخَذْتُهُنَّ فَوَضَعْتُهُنَّ فِي كِسَائِي فَجَاءَتْ أُمُّهُنَّ فَاسْتَدَارَتْ عَلَى رَأْسِي فَكَشَفْتُ لَهَا عَنْهُنَّ فَوَقَعَتْ عَلَيْهِنَّ مَعَهُنَّ فَلَفَفْتُهُنَّ بِكِسَائِي فَهُنَّ أُولاَءِ مَعِي ‏.‏ قَالَ ‏"‏ ضَعْهُنَّ عَنْكَ ‏"‏ ‏.‏ فَوَضَعْتُهُنَّ وَأَبَتْ أُمُّهُنَّ إِلاَّ لُزُومَهُنَّ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم لأَصْحَابِهِ ‏"‏ أَتَعْجَبُونَ لِرُحْمِ أُمِّ الأَفْرَاخِ فِرَاخَهَا ‏"‏ ‏.‏ قَالُوا نَعَمْ يَا رَسُولَ اللَّهِ صلى الله عليه وسلم ‏.‏ قَالَ ‏"‏ فَوَالَّذِي بَعَثَنِي بِالْحَقِّ لَلَّهُ أَرْحَمُ بِعِبَادِهِ مِنْ أُمِّ الأَفْرَاخِ بِفِرَاخِهَا ارْجِعْ بِهِنَّ حَتَّى تَضَعَهُنَّ مِنْ حَيْثُ أَخَذْتَهُنَّ وَأُمُّهُنَّ مَعَهُنَّ ‏"‏ ‏.‏ فَرَجَعَ بِهِنَّ ‏.‏ ‏.‏
Sunan Abi Dawud 3089
https://sunnah.com/abudawud/21/1

" بينما نحن عند رسول الله صلى الله عليه وسلم إذ أقبل رجل عليه كساء وفي يده شيء قد التف عليه فقال: يا رسول الله إني مررت بغيضة شجر فسمعت فيها أصوات فراخ طائر فأخذتهن فوضعتهن في كسائي فجاءت أمهن فاستدارت على رأسي فكشفت لها عنهن فوقعت عليهن أمهن فلففتهن جميعاً في كسائي فهن معي، فقال عليه الصلاة والسلام: ضعهن عنك فوضعتهن فأبت أمهن إلا لزومهن، فقال عليه السلام: أتعجبون لرحمة أم الأفراخ بفراخها، قالوا: نعم يا رسول الله، فقال: والذي نفس محمد بيده أو قال فوالذي بعثني بالحق نبياً لله عز وجل أرحم بعباده من أم الأفراخ بفراخها، ارجع بهن حتى تضعهن من حيث أخذتهن وأمهن معهن فرجع بهن
https://www.altafsir.com/Tafasir.asp?tMadhNo=0&tTafsirNo=4&tSoraNo=2&tAyahNo=37&tDisplay=yes&Page=8&Size=1&Langu

ageId=1


- ഒരു ദിവസം ഞങ്ങൾ നബി ( സ ) യുടെ ചുറ്റുമിരിക്കുമ്പോൾ ഒരാൾ കടന്നു വന്നു . അയാൾ തന്റെ വസ്ത്രത്തിനുള്ളിൽ എന്തോ ചുരുട്ടിപ്പിടിച്ചിരുന്നു . “ നബിയേ , ഞാൻ ഒരു മരച്ചുവട്ടിലൂടെ വരികയായിരുന്നു . അപ്പോഴാണ് , പറക്ക മുറ്റാത്ത ചെറിയ പക്ഷിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടത് . ഞാൻ മരത്തിൽ കയറി അവയെ കൂട്ടിൽനിന്ന് പുറത്തെടുത്ത് ഇങ്ങോട്ടുപോന്നു . അപ്പോഴുണ്ട് തള്ളപ്പ ക്ഷി കരഞ്ഞുകൊണ്ട് എന്റെ പിന്നാലെ വരുന്നു . ഞാനപ്പോൾ അവയെ എന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു . ഇതാ നോക്കൂ എന്നു പറഞ്ഞ് അയാൾ നബിയെ വസ്ത്രം തുറന്നുകാണിച്ചു . തള്ളപ്പക്ഷി അപ്പോഴും കരഞ്ഞുകൊണ്ട് പുറത്ത് വട്ട മിട്ട് പറക്കുന്നുണ്ടായിരുന്നു .
നബി (സ) അയോളോട് ദേഷ്യപ്പെട്ട് ഉടൻ തന്നെ അതിനെ എടുത്ത സ്ഥലത്ത് തന്നെ വെക്കാൻ പറഞ്ഞു '
എന്നിട്ട് സ്വഹാബാക്കളോട് ചോദിച്ചു.
ആ തള്ള പക്ഷിക്ക് തന്റെ കുഞ്ഞുങ്ങളോടുള്ള കാരുണ്യം നിങ്ങളെ അത്ഭുതപെടുത്തുന്നുണ്ടോ?
അതെ റസൂലുള്ളാ അവർ പറഞ്ഞു
എന്നാൽ എന്റെ ആത്മാവിന്റെ ഉടമയാണ് സത്യം എന്നെ നിങ്ങളിലേക്ക് നിയോഗിച്ച അല്ലാഹു വിന് തന്റെ ദാസൻമാരോട് ആതള്ള പക്ഷിക്ക് തന്റെ കുഞ്ഞുങ്ങളോടുള്ളതിനേക്കാൾ കാരുണ്യമുണ്ട്

حَدَّثَنِي عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ أَسْمَاءَ بْنِ عُبَيْدٍ الضُّبَعِيُّ، حَدَّثَنَا جُوَيْرِيَةُ، - يَعْنِي ابْنَ أَسْمَاءَ - عَنْ نَافِعٍ، عَنْ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ عُذِّبَتِ امْرَأَةٌ فِي هِرَّةٍ سَجَنَتْهَا حَتَّى مَاتَتْ فَدَخَلَتْ فِيهَا النَّارَ لاَ هِيَ أَطْعَمَتْهَا وَسَقَتْهَا إِذْ هِيَ حَبَسَتْهَا وَلاَ هِيَ تَرَكَتْهَا تَأْكُلُ مِنْ خَشَاشِ الأَرْضِ ‏"‏ ‏.‏

: Sahih Muslim 2242 d 

  https://sunnah.com/muslim/45/172
അബ്ദുല്ലാഹ് (റ) നിവേദനം : റസൂൽ  (സ) പറഞ്ഞു : " ഒരു പൂച്ച കാരണമായി ഒരു സ്തീ ശിക്ഷിക്കപ്പെട്ടു . അതിനെ അവൾ ബന്ധ നത്തിലാക്കി . അങ്ങനെ അത് ചത്തു . അതുകാരണം അവൾ നരകത്തിൽ പ്രവേശിച്ചു . ബന്ധനത്തിലാക്കിയപ്പോൾ അവൾ അതിന് ഭക്ഷണവും വെള്ളവും കൊടുത്തില്ല . ഭൂമിയിൽ നിന്ന് വല്ല പ്രാണികളേയും പിടിച്ച് തിന്നാൻ അതിനെ വിട്ടയച്ചതുമില്ല .

حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، عَنْ مَالِكِ بْنِ أَنَسٍ، فِيمَا قُرِئَ عَلَيْهِ عَنْ سُمَىٍّ، مَوْلَى أَبِي بَكْرٍ عَنْ أَبِي صَالِحٍ السَّمَّانِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏"‏ بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ اشْتَدَّ عَلَيْهِ الْعَطَشُ فَوَجَدَ بِئْرًا فَنَزَلَ فِيهَا فَشَرِبَ ثُمَّ خَرَجَ فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ فَقَالَ الرَّجُلُ لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي كَانَ بَلَغَ مِنِّي ‏.‏ فَنَزَلَ الْبِئْرَ فَمَلأَ خُفَّهُ مَاءً ثُمَّ أَمْسَكَهُ بِفِيهِ حَتَّى رَقِيَ فَسَقَى الْكَلْبَ فَشَكَرَ اللَّهُ لَهُ فَغَفَرَ لَهُ ‏"‏ ‏.‏ قَالُوا يَا رَسُولَ اللَّهِ وَإِنَّ لَنَا فِي هَذِهِ الْبَهَائِمِ لأَجْرًا فَقَالَ ‏"‏ فِي كُلِّ كَبِدٍ رَطْبَةٍ أَجْرٌ ‏"‏ ‏.‏

Sahih Muslim 2244 https://sunnah.com/muslim/39/210https://sunnah.com/muslim/39/210
അബൂഹുറയ്റ (റ) നിവേദനം : റസൂൽ(സ) പറഞ്ഞു - " ഒരാൾ ഒരു വഴിയിലൂടെ നടന്നു പോയപ്പോൾ ഭയങ്കര ദാഹം അനുഭവ പ്പെട്ടു . അങ്ങനെ അവിടെ ഒരു കിണർ കണ്ടു . അയാൾ ആ കിണറിൽ ഇറങ്ങി വെള്ളം കുടിച്ചു പുറത്തേക്ക് കയറി . അപ്പോഴതാ അവിടെ ഒരു നായ - ദാഹിച്ചതിനാൽ നനഞ്ഞ മണ്ണ് തിന്നുന്നു . അപ്പോൾ ആ മനുഷ്യൻ പറഞ്ഞു : " ഈ നായക്കും എനിക്ക് ഉണ്ടായതു പോലെ ദാഹിക്കുന്നുണ്ട് . അങ്ങനെ അയാൾ ആ കിണറ്റിൽ ഇറങ്ങി അയാളുടെ ഷൂ അഴി അതിൽ വെള്ളം നിറച്ച് കടിച്ചു പിടിച്ചുകൊണ്ട് മുകളിലേക്ക് കയറി വന്ന എന്നിട്ട് ആ നായക്ക് കുടിക്കാൻ കൊടുത്തു . അതിനാൽ അല്ലാഹു അവ നോട് നന്ദി കാണിച്ചു . അവന്റെ പാപം പൊറുത്തു കൊടുത്തു . അവർ ( സ്വഹാബികൾ ) ചോദിച്ചു : " അല്ലാഹുവിന്റെ പ്രവാചകരേ , ഞങ്ങൾക്ക് ഈ മൃഗങ്ങളുടെ കാര്യത്തിൽ പ്രതിഫലം കിട്ടുമോ ? . ' നബി  ( സ ) പറഞ്ഞു . " എല്ലാ പച്ച കരളിനും പ്രതിഫലം കിട്ടും

حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا عَبْدُ الْعَزِيزِ، - يَعْنِي ابْنَ مُحَمَّدٍ - عَنْ سُهَيْلٍ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ إِذَا سَافَرْتُمْ فِي الْخِصْبِ فَأَعْطُوا الإِبِلَ حَظَّهَا مِنَ الأَرْضِ وَإِذَا سَافَرْتُمْ فِي السَّنَةِ فَبَادِرُوا بِهَا نِقَيَهَا وَإِذَا عَرَّسْتُمْ فَاجْتَنِبُوا الطَّرِيقَ فَإِنَّهَا طُرُقُ الدَّوَابِّ وَمَأْوَى الْهَوَامِّ بِاللَّيْلِ ‏"‏ ‏.‏

: Sahih Muslim 1926 b
https://sunnah.com/muslim/33/255

 അബൂഹുറയ്റ(റ) നിവേദനം : നബി  (സ)പറഞ്ഞു : “ നിങ്ങൾ ഫലഭൂയിഷ്ടമായ സ്ഥലത്ത് കൂടി യാത്ര ചെയ്യുമ്പോൾ ഒട്ടകങ്ങൾക്ക് ഭൂമിയിൽ നിന്നുള്ള അവയുടെ അവകാശം നൽകുക . നിങ്ങൾ വരണ്ട പ്രദേശങ്ങളിൽ കൂടി യാത്ര ചെയ്യുകയാണെങ്കിൽ യാത്ര വേഗത്തിലാക്കു ക . നിങ്ങൾ രാത്രിയിൽ തമ്പടിക്കുകയാണെങ്കിൽ വഴി ഒഴിവാക്കുക . കാരണം രാത്രി ക്ഷദ്രജീവികളുടെ സങ്കേതമാണ് .


حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا حَمَّادٌ، حَدَّثَنَا ثَابِتٌ، عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَدْخُلُ عَلَيْنَا وَلِي أَخٌ صَغِيرٌ يُكْنَى أَبَا عُمَيْرٍ وَكَانَ لَهُ نُغَرٌ يَلْعَبُ بِهِ فَمَاتَ فَدَخَلَ عَلَيْهِ النَّبِيُّ صلى الله عليه وسلم ذَاتَ يَوْمٍ فَرَآهُ حَزِينًا فَقَالَ ‏"‏ مَا شَأْنُهُ ‏"‏ ‏.‏ قَالُوا مَاتَ نُغَرُهُ فَقَالَ ‏"‏ يَا أَبَا عُمَيْرٍ مَا فَعَلَ النُّغَيْرُ ‏"‏ ‏.‏

Sunan Abi Dawud 4969 https://sunnah.com/abudawud/43/197
 അനസ്(റ) പറഞ്ഞു
അല്ലാഹു വിന്റെ റസൂൾ (സ) നങ്ങളെ സന്ദർസിക്കാറുണ്ടായിരുന്നു എനിക്ക് ഒരു ഇളയ സഹോദരൻ ഉണ്ടായിരുന്നു. അവനെ അബാ ഉമൈർ എന്ന് വിളിച്ചിരുന്നു. അവന് ഒരു കുരുവി ഉണ്ടായിരുന്നു. അതിനെ കൊണ്ട് അവൻ കളിച്ചിരുന്നു. അങ്ങിനെ ആ കുരുവി ചത്തു അങ്ങിനെ ഒരു ദിവസം നബി(സ) നങ്ങളിലേക് പ്രവേശിച്ചു' അപ്പോൾ റസൂൾ (സ) ചേദിച്ചു. അവന്റെ കാര്യമെന്താണ്
ഞങ്ങൾ പറഞ്ഞു അവന്റെ കുരുവി ചത്തു
അപ്പോൾ റസൂൾ (സ) അവനോട് പറഞ്ഞു
അബൂഉമൈർ എന്ത് സംഭവിച്ചു ചെറിയ കുരുവിക്ക്

ആദികാരികതമായ ഹദീസുകല്

‍ 1 . ബനൂ തമീം ഗോത്രക്കാരെക്കുറിച്ച് നബി (സ) മൂന്ന് കാര്യങ്ങൾ പറഞ്ഞു. അവർ ദജ്ജലിന്റെ ഏറ്റവും ശക്തമായ എതിരാളിയാകും, അവർ സ്വദക്ക ചെയ്തപ്പോൾ...